Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharmadam

മു​ൻ എം​എ​ൽ​എ കെ.​കെ.​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

ക​ണ്ണൂ​ർ: ധ​ർ​മ​ടം മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​കെ. നാ​രാ​യ​ണ​ൻ (77) അ​ന്ത​രി​ച്ചു. പെ​ര​ള​ശേ​രി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

2011 മു​ത​ൽ 2016വ​രെ​യാ​ണ് ധ​ര്‍​മ​ടം എം​എ​ൽ​എ​യാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്. തു​ട​ർ​ന്ന് 2016ൽ ​പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി മ​ണ്ഡ​ലം ഒ​ഴി​യു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും ക​ണ്ണൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

29 വ​ർ​ഷം സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ കെ.​കെ. നാ​രാ​യ​ണ​ൻ നി​ല​വി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്. എ​കെ​ജി ആ​ശു​പ​ത്രി​യു​ടെ പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യും ഇ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

Latest News

Up